സ്വ​കാ​ര്യ ആ​യുർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കാ​യു​ള്ള തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി
Monday, July 6, 2020 11:00 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​കാ​ര്യ ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ന​ട​ത്തു​ന്ന പ​ന്പാ റെ​സ​ലൂ​ട്ട് 2020 എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​നാ​യി ആ​യുർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കു വൈ​കു​ന്നേ​രം 7.30 മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ത്തി വ​രു​ന്ന സൗ​ജ​ന്യ തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി നൂ​റാം എ​പ്പി​സോ​ഡ് പി​ന്നി​ടു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം നൂ​റു ക്ലാ​സു​ക​ൾ തി​ക​യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​മാ​ധ​വ​ൻ​കു​ട്ടി വാ​രി​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വി​ഡ് കാ​ല​ത്ത് സ​മ​യം ഏ​റ്റ​വും ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ആ​യുർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ വി​ജ്ഞാ​ന സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ഠ​ന പ​രി​പാ​ടി സ​ഹാ​യി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​യുർ​വേ​ദ ചി​കി​ത്സാ​രം​ഗ​ത്തെ നൂ​റി​ലേ​റെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഈ ​പ​ഠ​ന പ​രി​പാ​ടി​യി​ലു​ണ്ടാ​യി​രു​ന്നു.
നി​ത്യേ​ന ന​ട​ക്കു​ന്ന പ​ഠ​ന പ​രി​പാ​ടി​യി​ൽ 500ലേ​റെ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. താ​ൽ​പ​ര്യ​മു​ള്ള ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. നൂ​റാം ദി​ന​ത്തി​ലെ ക്ലാ​സും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യും ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കാം. ആ​യൂ​ർ​വേ​ദ ശാ​സ്ത്ര​ത്തി​ലെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് രോ​ഗ​ഭീ​തി​ക​ളി​ല്ലാ​തെ ജീ​വി​ക്കാ​നു​തു​കു​ന്ന ’കാ​യ​ക​ല്പം​ ചി​കി​ത്സാ ക്ര​മ​ത്തെ മ​ന​സി​ലാ​കു​ന്ന​തി​നാ​യി കാ​യ​ക​ല്പ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​യ മൂ​ന്നു പേ​രു​ടെ ജീ​വി​ത ചി​കി​ത്സാ​നു​ഭ​വ​ങ്ങ​ൾ ഇ​ന്നു പ​ങ്കു​വ​യ്ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.പി.​കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ശ്യാം മോ​ഹ​ൻ, സം​സ്ഥാ​ന ട്ര​ഷ​ർ ഡോ. ​പി.​കെ.സു​രേ​ഷ്, ഡോ. ​കെ.​ടി.വി​നോ​ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.