ക​ട​ലു​ണ്ടി പു​ഴ​യി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Sunday, July 5, 2020 9:40 PM IST
മ​ല​പ്പു​റം: മൈ​ല​പ്പു​റം നൂ​റാ​ടി​പ്പാ​ല​ത്തി​നു സ​മീ​പം ക​ട​ലു​ണ്ടി പു​ഴ​യി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൈ​ല​പ്പു​റം പാ​ന്പ​ല​ത്ത് അ​ശോ​ക(58)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വൃ​ക്ക​രോ​ഗി​യാ​യ ഇ​യാ​ൾ ഞാ​യ​റാ​ഴ്ച ഭാ​ര്യ​ക്കും മ​ക​നു​മൊ​പ്പം കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. രാ​വി​ലെ 11ന് ​ഇ​വ​ർ മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്ത് കാ​റി​ലി​രു​ന്ന അ​ശോ​ക​ൻ പു​റ​ത്തി​റ​ങ്ങി ഓ​ട്ടോ വി​ളി​ച്ചു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

നൂ​റാ​ടി​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ലെ​ത്തി​യ സ്ത്രീ​യാ​ണ് ക​ര​യി​ൽ വ​സ്ത്രം കി​ട​ക്കു​ന്ന വി​വ​രം അ​റി​യി​ച്ച​ത്. ഇ​ത് അ​ശോ​ക​ന്‍റെ​താ​ണെ​ന്നു ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞു ഉ​ച്ച​യ്ക്ക് ര​ണ്ടി​നെ​ത്തി​യ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ വൈ​കു​ന്നേ​രം 6.30 ന് ​നൂ​റാ​ടി പാ​ല​ത്തി​നു താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഭാ​ര്യ: രേ​ണു​ക. മ​ക്ക​ൾ: ര​ഞ്ജി​ത്‌​ലാ​ൽ(​ഗ​ൾ​ഫ്), രേ​ഷ്മ.