രാ​മ​പു​രം ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Friday, July 3, 2020 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​മ​പു​രം ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്തു പ​ണ​വും മ​റ്റും മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ചെ​ത്ത​ല്ലൂ​ർ ആ​ന​ക്കു​ഴി വീ​ട്ടി​ൽ ശ്രീ​കു​മാ​റി(30)​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി എം. ​ഹേ​മ​ല​ത​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ള​ത്തൂ​ർ സി​ഐ പി.​എം ബ​ഷീ​റും എ​സ്ഐ മു​ഹ​മ്മ​ദ് ബ​ഷീ​റും അ​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
30നു ​രാ​ത്രി​യാ​ണ് രാ​മ​പു​രം ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തെ ശി​വ​ക്ഷേ​ത്രം,. ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം എ​ന്നി​വ​യി​ലും മേ​ലേ അ​രി​പ്ര​യി​ലെ ചി​ല വീ​ടു​ക​ളി​ലും മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും ന​ട​ന്ന​ത്. തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്്ര​ത്യേ​ക​സം​ഘം ഈ ​കേ​സ് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ സ്ഥ​ല​ത്തും സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഫിം​ഗ​ർ പ്രി​ന്‍റും ശേ​ഖ​രി​ച്ചു അ​ടു​ത്തി​ടെ ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്നു ശ്രീ​കു​മാ​റി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചീ​ര​ട്ടാ​ണ​മ​ണ്ണ​യി​ലും മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​നും മേ​ലേ അ​രി​പ്ര​യി​ലെ വീ​ട്ടി​ൽ നി​ന്നു ജ​നാ​ല​യ്ക്കു സ​മീ​പം വ​ച്ചി​രു​ന്ന 50,000 രൂ​പ, ഐ​ഫോ​ണ്‍, മ​റ്റൊ​രു മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ​ഷ​ത്തി​നും മോ​ഷ​ണ ശ്ര​മ​ത്തി​നും തു​ന്പു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തു​മെ​ന്നു എ​എ​സ്പി എം. ​ഹേ​മ​ല​ത പ​റ​ഞ്ഞു.
പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളാ​യ ജി​ല്ലാ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ സി.​പി. മു​ര​ളി, ടി. ​ശ്രീ​കു​മാ​ർ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്. ഷം​സു​ദീ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ റെ​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടൂ​കൂ​ടി​യ​ത്.