വ്യാ​പാ​രി​ക​ൾ​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പ​യു​മാ​യി ഏ​കോ​പ​ന സ​മി​തി​യും അ​ർ​ബ​ൻ ബാ​ങ്കും
Friday, July 3, 2020 11:59 PM IST
മ​ഞ്ചേ​രി: കൊ​റോ​ണ​ക്കാ​ല​ത്ത് മ​ന്ദീ​ഭ​വി​ച്ച വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ഞ്ചേ​രി യൂ​ണി​റ്റും മ​ഞ്ചേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കും പ​ലി​ശ ര​ഹി​ത വാ​യ്പാ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചു. സ്വ​ർ​ണ പ​ണ​യ​ത്തി​ൻ​മേ​ൽ അം​ഗ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി 50,000 രൂ​പ​യാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. സാ​ധാ​ര​ണ സ്വ​ർ​ണ പ​ണ​യ വാ​യ്പ​യി​ൽ എ​ട്ടു ശ​ത​മാ​നം പ​ലി​ശ​യാ​ണ് ബാ​ങ്ക് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ​ക്ക് ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ലി​ശ തു​ക പൂ​ർ​ണ​മാ​യി ഏ​കോ​പ​ന സ​മി​തി വ​ഹി​ക്കും. പ​ണ​യ സ്വ​ർ​ണ​ത്തി​ന്‍റെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 75 ശ​ത​മാ​ന​മാ​ണ് വാ​യ്പ​യാ​യി ല​ഭി​ക്കു​ക.
പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം ഇ​ന്ന​ലെ മ​ഞ്ചേ​രി വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​കൂ​ട്ട​രും ഒ​പ്പു വ​ച്ചു. അ​ർ​ബ​ൻ ബാ​ങ്കി​നു വേ​ണ്ടി ചെ​യ​ർ​മാ​ൻ എ​ൻ.​സി ഫൈ​സ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​അ​ബ്ദു​ൽ നാ​സ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ഹ​നീ​ഫ മേ​ച്ചേ​രി, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​പ്പു മേ​ലാ​ക്കം, അ​പ്സ​ര സ​ലീം, വി. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വും ഏ​കോ​പ​ന സ​മി​തി​ക്കു വേ​ണ്ടി ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി.​എ ഹ​മീ​ദ് കു​രി​ക്ക​ൾ, കെ. ​നി​വി​ൽ ഇ​ബ്രാ​ഹിം, സ​ക്കീ​ർ ച​മ​യം, എ​ൻ.​ടി.​കെ ബാ​പ്പു, സ​ഹീ​ർ കോ​ർ​മ്മ​ത്ത്, പി.​മു​ഹ്സി​ൻ, സി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​ന്പു​ഴ, ബാ​ല​കൃ​ഷ്ണ​ൻ അ​പ്സ​ര, അ​ൽ​ത്താ​ഫ് ജ​ഐ​സ്എ​സ്, മു​ജീ​ബ് രാ​ജ​ധാ​നി, ഫൈ​സ​ൽ ചേ​ലാ​ട​ത്തി​ൽ, ഷെ​രീ​ഫ് ചേ​ലാ​സ്, ഒ ​അ​ലി​ക്കു​ട്ടി, കെ. ​ഖ​മ​റു​ദ്ദീ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.