സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം
Friday, July 3, 2020 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ഗ്രാ​മ​വി​ക​സ​ന ബാ​ങ്കു​ക​ൾ​ക്കും ഹാ​നി​ക​ര​മാ​യ ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ജി​ല്ല​യി​ലെ നൂ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ബാ​ങ്ക്, ബാ​ങ്ക​ർ, ബാ​ങ്കിം​ഗ് എ​ന്നീ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നോ കൈ​കാ​ര്യം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നാ​ണ് ബാ​ങ്കിം​ഗ് റ​ഗു​ലേ​ഷ​ൻ ആ​ക്ട് മൂ​ന്നാം വ​കു​പ്പി​ലെ ഭേ​ദ​ഗ​തി. അ​ന്പ​ത്തി​യാ​റാം വ​കു​പ്പി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ പൂ​ർ​മ​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ കൊ​ണ്ടു​വ​ന്ന് സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും കൊ​ള്ള​യ​ടി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ വാ​യ്പ മേ​ഖ​ല​യെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റ​ത്ത് ദൂ​ര​ദ​ർ​ശ​നു മു​ന്നി​ൽ യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. ജ​യ​നും കോ​ട്ട​ക്ക​ലി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ. ​ശ്യാം കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.