മി​നി​ലോ​റി​യി​ടി​ച്ചു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, July 2, 2020 9:51 PM IST
മ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മേ​ലാ​റ്റൂ​ർ ത​ച്ചി​ങ്ങ​നാ​ടം തോ​ട്ട​പ്പാ​യ അ​ത്തി​ക്കു​ത്ത് അ​യ്യ​പ്പ​ന്‍റെ മ​ക​ൻ ര​വീ​ന്ദ്ര​നാ​ഥ് (51) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ക​ട​വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ ദേ​ഹ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട മി​നി ലോ​റി ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: ര​ഥു​ൻ​നാ​ഥ്, ഹൃ​ദ്യ​നാ​ഥ്.