സു​ബീ​ഷി​ന്‍റെ വി​ജ​യ​ത്തി​ന് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം
Wednesday, July 1, 2020 11:24 PM IST
നി​ല​ന്പൂ​ർ: ആ​ഢ്യ​ൻ​പാ​റ പ്ലാ​ക്ക​ൽ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സു​ബീ​ഷി​ന്‍റെ എ​സ്എ​സ്എ​ൽ​സി വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ​യാ​ണ്. കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ൽ മാ​ത്രം എ​ത്തി​ച്ചേ​രാ​വു​ന്ന സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹൈ​സ്കൂ​ളു​ക​ളി​ലേ​ക്ക് ന​ട​ന്നെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഏ​ഴാം ക്ലാ​സി​ൽ വെ​ച്ച് പ​ഠ​നം നി​ർ​ത്തി​യ​താ​ണ് സു​ബീ​ഷ്. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ബി​ആ​ർ​സി​ക്കു കീ​ഴി​ലു​ള്ള ഷെ​ൽ​ട്ട​റി​ലെ ജീ​വ​ന​ക്കാ​രു​ടെ കോ​ള​നി സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യാ​ണ് സു​ബീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ഠി​ക്കാ​നു​ള്ള അ​വ​ന്‍റെ ആ​ഗ്ര​ഹം മു​ൻ​നി​ർ​ത്തി അ​വ​നെ ഷെ​ൽ​ട്ട​ർ’ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നേ​രി​ട്ട് ഒ​ൻ​പ​താം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​യ പ​ഠ​ന പ്ര​യാ​സ​ങ്ങ​ൾ സ​ധൈ​ര്യം മ​റി​ക​ട​ന്നാ​ണ് സു​ബീ​ഷ് പ​ത്താം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​തും എ​സ്എ​സ്എ​ൽ​സി​ക്ക് മി​ക​ച്ച വി​ജ​യം നേ​ടി​യ​തും. നി​ല​ന്പൂ​ർ ബി​ആ​ർ​സി പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. വെ​ള്ള​ൻ-​മാ​ല​തി ദ​ന്പ​തി​ക​ളു​ടെ അ​ഞ്ചു മ​ക്ക​ളി​ൽ നാ​ലാ​മ​ത്ത​വ​നാ​ണ് സു​ബീ​ഷ്.