ക്വാ​റ​ന്‍റൈ​ൻ ഒ​രു​ക്കു​ന്ന​തി​ൽ ഭ​ര​ണ​സ​മി​തി വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ക്ഷേ​പം: പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
Monday, June 29, 2020 11:44 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19-മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ക്വാ​റ​ന്‍റൈ​ൻ ഒ​രു​ക്കു​ന്ന​തി​ൽ ഭ​ര​ണ​സ​മി​തി വീ​ഴ്ച്ച വ​രു​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യും കു​റ്റ​പ്പെ​ടു​ത്തി. പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ളവ​ർ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലേ​ക്ക് എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​മാ​ണ് ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എം​എ​ൽ​എ ഇ​ട​പ്പെ​ട്ട് നി​ല​ന്പൂ​രി​ലെ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​ഹം​സ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ, സം​സ്ഥാ​ന​ത്ത് ഒ​രു പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ്ഹൗ​സും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​യു​ടെ വീ​ഴ്ച്ച മ​റ​ക്കാ​ൻ എം​എ​ൽ​എ​യെ ല​ക്ഷ്യം വെ​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ​യി​ലെ പി.​എം.​ബ​ഷീ​ർ പ​റ​ഞ്ഞ​തോ​ടെ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു.
ബ​ഷീ​റി​ന് പി​ന്തു​ണ​യു​മാ​യി സി​പി​എം അം​ഗ​ങ്ങ​ളും രം​ഗ​ത്ത് വ​ന്ന​തോ​ടെ അ​ധ്യ​ക്ഷ​യു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റം​ഗ​ങ്ങ​ളും രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ ന​ഗ​ര​സ​ഭാ യോ​ഗം ബ​ഹ​ള​ത്തി​ൽ മു​ങ്ങി. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​യി.
നി​ല​വി​ൽ എ​ട്ടു പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ ഉ​ണ്ടെ​ന്നും 37 പേ​ർ​ക്ക് ഇ​തു​വ​രെ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്നും 49 ദി​വ​സ​മാ​യി നി​ല​ന്പൂ​രി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഉ​ണ്ടെ​ന്നും ആ​രോ​ഗ്യ സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ പി.​ഷേ​ർ​ളി മോ​ൾ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
190 പ്ര​വാ​സി​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യി​ലെ​ത്തും. ഇ​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. നീ​രി​ക്ഷ​ണ സ​മി​തി​ക​ൾ സ​ജീ​വ​മ​ല്ലാ​ത്ത​ത് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​താ​യി സി​പി​എ​മ്മി​ലെ എ​ൻ.​വേ​ലു​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.
ഭ​ര​ണ​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ നി​ല​ന്പൂ​രി​ൽ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​തി​ൽ ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.
ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.