മ​ങ്ക​ട​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കും: എം​എ​ൽ​എ
Friday, June 5, 2020 11:09 PM IST
മ​ങ്ക​ട: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ഓ​ണ്‍​ലൈ​ൻ പ​ഠ​നം മ​ണ്ഡ​ല​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്കും ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​പ​ജി​ല്ല​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ജൂ​ണ്‍ 12 ന് ​മു​ന്പ് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ക​ര്യ​മൊ​രു​ക്കും. സ്കൂ​ളി​ലെ ഐ​സി​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ധ്യാ​പ​ക​രെ ഉ​പ​യോ​ഗി​ച്ച് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ​ഞ്ചാ​യ​ത്തു​ക​ൾ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ന​ൽ​കി​യ ടി.​വി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി. സ്കൂ​ൾ ത​ല​ത്തി​ൽ 12 ന് ​മു​ന്പ് യോ​ഗം ചേ​ർ​ന്നു സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ സ്കൂ​ൾ ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​നും അ​ല്ലാ​ത്ത​വ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​റി​യി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ങ്ക​ട ബി​ആ​ർ​സി ത​യാ​റാ​ക്കി​യ ക​ണ​ക്ക് പ്ര​കാ​രം കു​റു​വ​യി​ൽ 219, പു​ഴ​ക്കാ​ട്ടി​രി​യി​ൽ 107, മൂ​ർ​ക്ക​നാ​ട് 104, കൂ​ട്ടി​ല​ങ്ങാ​ടി 175 മ​ങ്ക​ട 115, അ​ങ്ങാ​ടി​പ്പു​റം 108, മ​ക്ക​ര​പ്പ​റ​ന്പ് 78 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ടി.​വി, മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.
ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​ക്കോ​ട്ടി​ൽ സ​ഈ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ,ശ​ശി മേ​നോ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ ജ​യ​റാം, യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി, ഹ​ബീ​ബ ക​രു​വ​ള്ളി, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​ണി, മ​ങ്ക​ട എ​ഇ​ഒ ലി​സ​മ്മ ഐ​സ​ക്ക്, ബി​പി​ഒ സു​രേ​ഷ്, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി ശ​ശി, ബ്ലോ​ക്കം​ഗ​ങ്ങ​ളാ​യ വെ​ങ്കി​ട്ട ബ​ഷീ​ർ, പി.​സ​ലാം, എ​ൻ.​കെ അ​സ്ക​റ​ലി, ഹ​ലീ​മ, വി.​പി ന​സീ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.