തോ​ട്ട​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ഒ​ഴി​ഞ്ഞ നേ​ര​മി​ല്ല
Friday, June 5, 2020 11:09 PM IST
നി​ല​ന്പൂ​ർ: തോ​ട്ട​പ്പ​ള്ളി മേ​ഖ​ല കാ​ട്ടാ​ന ഭീ​തി​യി​ൽ. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ന​ക​ൾ ത​ന്പ​ടി​ക്കു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​പ്പ​ള്ളി, മേ​ലെ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി വേ​ലി​ക​ൾ ത​ക​ർ​ത്തും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി നേ​ന്ത്ര​വാ​ഴ തോ​ട്ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്.
രാ​ത്രി​യാ​കു​ന്ന​തോ​ടെ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ൽ നി​ന്ന് കു​റു​വ​ൻ പു​ഴ ക​ട​ന്നാ​ണ് കാ​ട്ടാ​ന കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.
റോ​ഡി​ലൂ​ടെ രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ജീ​പ്പു​ക​ളി​ലു​മെ​ത്തു​ന്ന​വ​ർ കാ​ട്ടാ​ന​ക​ൾ​ക്ക് മു​ന്നി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ​ല​രും രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലെ സൗ​രോ​ർ​ജ വേ​ലി​യും കാ​ട്ടാ​ന​ക​ൾ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും ന​ശി​പ്പി​ച്ചു ക​ഴി​ഞ്ഞു.