നാ​ടെ​ങ്ങും വൃ​ക്ഷ​ത്തൈക​ൾ ന​ട്ടു പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം
Friday, June 5, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചു ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കാ​നൊ​രു​ങ്ങി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ. എ​ര​വി​മം​ഗ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് തൊ​ഴി​ലു​റ​പ്പ്, കൃ​ഷി​ഭ​വ​ൻ ന​ഗ​ര​സ​ഭ എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ച്ച​ത്തു​രു​ത്ത് നി​ർ​മി​ക്കു​ന്ന​ത്.
പ്ര​ത്യേ​കം വ​ള​പ്പ് കെ​ട്ടി​ത്തി​രി​ച്ച് ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഒൗ​ഷ​ധ​മ​ര​ങ്ങ​ളും വ​ച്ചു പി​ടി​പ്പി​ച്ചാ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വും വ​ലി​യ പ​ച്ച​ത്തു​രു​ത്തി​നു രൂ​പം ന​ൽ​കു​ന്ന​ത്. മാ​വ്, പ്ലാ​വ്, റം ​ബൂ​ട്ടാ​ൻ, അ​രി​നെ​ല്ലി, പ​പ്പാ​യ, നെ​ല്ലി​ക്ക മ​ധു​ര​പ്പു​ളി എ​ന്നീ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ്
ഇ​വി​ടെ വ​ച്ചു പി​ടി​പ്പി​ക്കു​ക. ഇ​ത്ത​രം 350 മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. ഇ​തി​നാ​വ​ശ്യ​മാ​യ മി​ക​ച്ച ഇ​നം ഫ​ല​വൃ​ക്ഷ തൈ​ക​ൾ കാ​ർ​ഷി​ക വ​കു​പ്പ് ന​ഗ​ര​സ​ഭ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​ദേ​ശി​ക​മാ​യി ക്ല​ബു​ക​ളു​ടെ​യും എ​ര​വി​മം​ഗ​ലം പൊ​തു​ജ​ന വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.
ഒ​രു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി 11 മ​ര​മാ​ണ് വ​ച്ചു പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ക്കേ​ണ്ട​ത്.
മ​ല​പ്പു​റം: ലോ​ക​പ​രി​സ്ഥി​തി ദി​നം ജി​ല്ല​യി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് വി​പു​ല​മാ​യി ആ​ച​രി​ച്ചു. സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തി​യൂ​ർ ഇ​ന്പി​ച്ചി​ബാ​വ മെ​മ്മോ​റി​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ അ​ങ്ക​ണ​ത്തി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വൃ​ക്ഷ​ത്തൈ ന​ട്ടു.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ മ​ല​പ്പു​റം കോ​ള​ജി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് നി​ർ​വ​ഹി​ച്ചു. ഇ​തോ​ടെ ജൂ​ണ്‍ ഏ​ഴു വ​രെ നീ​ളു​ന്ന വൃ​ക്ഷ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.