പ​ത്തു ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്യും
Wednesday, June 3, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​തെ ഇ​നി ഒ​രു വി​ദ്യാ​ർ​ഥി​യും ജീ​വ​നൊ​ടു​ക്ക​രു​ത്, ഇ​നി​യൊ​രു ദേ​വി​ക​ക്കും ഈ ​അ​നു​ഭ​വം ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ എ​ന്ന സ​ന്ദേ​ശ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്മാ​ർ​ട്ട് ഫോ​ണോ ടെ​ലി​വി​ഷ​നോ ഇ​ല്ലാ​ത്ത പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ
പ​ത്തു ടാ​ബു​ക​ൾ കെ​പി​സി​സി അം​ഗം വി.​ബാ​ബു​രാ​ജ് വി​ത​ര​ണം ചെ​യ്യും. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്റൂം സം​വി​ധാ​ന​ത്തി​ൽ സ്മാ​ർ​ട്ട് ഫോ​ണോ ടെ​ലി​വി​ഷ​നോ വീ​ട്ടി​ലി​ല്ലാ​തെ പ​ഠി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​ക എ​ന്ന വി​ദ്യാ​ർ​ത്ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.