അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ നീ​ക്കം ചെ​യ്തി​ല്ലെ​ന്നു പ​രാ​തി
Wednesday, June 3, 2020 10:56 PM IST
തി​രൂ​ർ​ക്കാ​ട്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം മാ​റ്റാ​ത്ത​തും ദു​ര​ന്ത​ത്തി​നി​ട​യാ​ക്കു​ന്നു. ചെ​ട്ടി​യാ​ർ​കാ​വ് ഹ​മ​ദ് ഐ​ടി​സി​ക്ക് സ​മീ​പ​ത്തെ വ​ള​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ട​ത്തി​ൽ പെ​ട്ട കാ​ർ ത​ൽ​സ്ഥാ​ന​ത്ത് നി​ന്നു മാ​റ്റാ​ത്ത​താ​ണ് നാ​ട്ടു​കാ​ർ​ക്കും വ​ഴി യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​ത്.
മെ​യി​ൽ റോ​ഡി​നു ചേ​ർ​ന്നു താ​ഴ്ഭാ​ഗ​ത്തെ ചെ​റി​യ റോ​ഡി​ലേ​ക്കു ത​ള്ളി നി​ൽ​ക്കു​ന്ന ഈ ​വാ​ഹ​നം ഈ ​മ​ഴ​ക്കാ​ല​ത്ത് മ​റ്റൊ​രു അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നു പ്ര​ദേ​ശ​വാ​സി കൂ​ടി​യാ​യ ഫെ​ബി​ൻ തി​രൂ​ർ​ക്കാ​ട് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​യ​ന്തി​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.