രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​കെ സ​ജ്‌​ന രാ​ജി​വ​ച്ചു
Tuesday, June 2, 2020 11:29 PM IST
രാ​മ​നാ​ട്ടു​ക​ര: രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​കെ. സ​ജ്‌​ന രാ​ജി​വ​ച്ചു. ഇ​വ​ർ​ക്കെ​തി​രേ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ചെ​യ്ക്കെ​ടു​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു രാ​ജി. ന​ഗ​ര​കാ​ര്യ റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​പി.​വി​ന​യ​ൻ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.
15 സി​പി​എ​ം അംഗങ്ങളും ഒ​രു സി​പി​ഐ​ അംഗവും സി​പി​ഐ സ്വ​ത​ന്ത്ര​ പി.​കെ. സ​ജ്ന അ​ട​ക്കം എ​ൽ​ഡി​എ​ഫിന് 17 ഉം യു​ഡി​എ​ഫിന് 14 ലും കൗ​ൺ​സി​ല​ർ​മാ​രാണ്. 31 അം​ഗ​ങ്ങ​ളാ​ണ് രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത്.
31 ആം ​വാ​ർ​ഡ് പ​ള്ളി​മേ​ത്ത​ലി​ൽ നി​ന്നു​ള്ള കൗ​ൺ​സി​ല​റാ​ണ് സ​ജ്ന. ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഭ​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​യോ​ജി​പ്പും എ​തി​ർ​പ്പും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൽ​ഡി​എ​ഫി​ലെ 16 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
അ​ഴി​മ​തി​ക്കും സ്വ​ജ​ന പ​ക്ഷ​പാ​ത​ത്തി​നും ഏ​കാ​ധി​പ​ത്യ​ത്തി​നും കൂ​ട്ടു​നി​ൽ​ക്കാ​ൻ ആ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ത​നി​ക്കെ​ന്നും അ​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​തി​നു മു​മ്പേ രാ​ജി​വ​ച്ച​തെ​ന്നും പി.​കെ. സ​ജ്ന പ​റ​ഞ്ഞു.

പീ​ഡ​ന​ം: പ്രതി റി​മാ​ൻ​ഡി​ൽ

തേ​ഞ്ഞി​പ്പ​ലം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് റി​മാ​ൻ​ഡി​ൽ. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ തേ​ഞ്ഞി​പ്പ​ലം പോ​ലി​സാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി സ്വ​ദേ​ശി സി​ജേ​ഷ് (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ വകുപ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.