നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ പ​ച്ച​ക്ക​റി ലോ​റി അപ​ക​ട​ത്തി​ൽ​പെ​ട്ടു
Tuesday, June 2, 2020 11:28 PM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​രം ഇ​റ​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു, ഡ്രൈ​വ​റും പ​രി​ക്കു​ക​ളോ​ടെ ക്ലീ​ന​റും ര​ക്ഷ​പ്പെ​ട്ടു. വ​ഴി​ക്ക​ട​വ് ആ​ന​മ​റി വ​നം ചെ​ക്പോ​സ്റ്റി​ന് മു​ന്പി​ലാ​ണ് അ​പ​ക​ടം. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പ​ച്ച​ക്ക​റി ക​യ​റ്റി​യെ​ത്തി​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി റോ​ഡ​രി​കി​ലെ മൂ​ന്ന് വൈ​ദ്യു​തി തൂ​ണു​ക​ളും ഒ​രു ഗു​ഡ്സ് വാ​ഹ​ന​വും ത​ക​ർ​ത്ത ശേ​ഷം മ​ര​ത്തി​ൽ ഇ​ടി​പ്പി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലോ​റി​യി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​യ ക്ലീ​ന​റു​ടെ കാ​ലൊ​ടി​ഞ്ഞു.

ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഉ​ട​നെ റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് മ​ണ്‍​തി​ട്ട​ക​ളി​ൽ ലോ​റി ഇ​ടി​പ്പി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ചു​രം ഇ​റ​ക്ക​ത്തി​ൽ വേ​ഗ​ത കൂ​ടി വ​ന്ന ലോ​റി റോ​ഡ​രി​കി​ലെ വ​ലി​യ മ​ര​ത്തി​ൽ ഇ​ടി​പ്പി​ച്ച് ഡ്രൈ​വ​ർ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി​യു​ടെ മു​ൻ ഭാ​ഗം പാ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്.