ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത​റി​യാ​തെ ആ​ദി​വാ​സി കു​ട്ടി​ക​ൾ
Monday, June 1, 2020 11:37 PM IST
നി​ല​ന്പൂ​ർ: ഓ​ണ്‍​ലൈ​നി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത​റി​യാ​തെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ൾ. ആ​രും ത​ങ്ങ​ളെ വി​ളി​ച്ചി​ല്ലെ​ന്നും കു​ട്ടി​ക​ൾ പറയുന്നു. കോ​വി​ഡ് 19 സാ​ഹ​ച​ര്യ​ത്തി​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ മാ​റ്റി വ​ച്ച് സ്കൂ​ളു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ വി​വ​രം നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ കോ​ള​നി​ക​ളി​ലെ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​റി​ഞ്ഞി​ട്ടി​ല്ല.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം കോ​ള​നി​യി​ലെ​ത്തി​യ​പ്പോ​ൾ പ​ല കു​ട്ടി​ക​ളും തു​ട​ർ​പ​ഠ​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ കൂ​ലി പ​ണി​ക്ക് പോ​യി​രു​ന്നു. കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്കോ അ​മ്മ​മാ​ർ​ക്കോ ഫോ​ണി​ല്ലെ​ന്ന് കോ​ള​നി​യി​ലെ രാ​ധ പ​റ​ഞ്ഞു. ഏ​താ​നും പു​രു​ഷ​ൻ​മാ​ർ​ക്കു മാത്രമാണ് ഫോ​ണു​ള്ള​ത്. അ​വ​ർ പ​ണി​ക്ക് പോ​യാ​ൽ ഫോ​ണും കൊ​ണ്ടു പോ​കും. പി​ന്നെ എ​ങ്ങ​നെ കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ പ​ഠി​ക്കും. തി​രു​വ​ന​ന്ത​പു​രം സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സു​വ​ർ​ണ​യെ മാ​ത്ര​മാ​ണ് അ​ധ്യാ​പ​ക​ർ അ​ന്വേ​ഷി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളോ അ​ല്ലെ​ങ്കി​ൽ ഒ​രു പൊ​തു ടി​വി​യോനൽകിയില്ലെ​ങ്കി​ൽ പ​ഠ​നം മു​ട​ങ്ങു​മെ​ന്ന് സു​വ​ർ​ണ​യു​ടെ മാ​താ​വ് ന​ന്ദി​നി​യും കാ​സ​ർ​ഗോ​ഡ് വെ​ള്ള​ച്ചാ​ൽ എം​ആ​ർ​സി​യി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി സു​ധീ​ഷും പ​റ​ഞ്ഞു.