ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​ ഈ ​വ​ർ​ഷം ത​ന്നെ വൈ​ദ്യുതീ​ക​ര​ിക്കും
Saturday, May 30, 2020 11:17 PM IST
നി​ല​ന്പൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യു​ടെ വി​ക​സ​ന​ത്തി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യ പാ​ത വൈ​ദ്യു​തീ​ക​ര​ണം ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കും. വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ആ​യ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ മ​റ്റു ചി​ല പാ​ത​ക​ളു​ടെ കൂ​ടെ നി​ല​ന്പൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​മു​ള്ള ടെ​ൻ​ഡ​ർ വി​ളി​ച്ചു. അ​ല​ഹാ​ബാ​ദ് കോ​ർ (സെ​ൻ​ട്ര​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ റെ​യി​ൽ​വേ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ)​ന്‍റെ ചെ​ന്നൈ​യി​ലെ ചീ​ഫ് പ്രോജ​ക്ട്് ഡ​യ​റ​ക്ട​ർ (റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണം) ആ​ണ് കോ​ണ്‍​ട്രാ​ക്ട് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ക. ടെ​ൻ​ഡ​ർ അ​വ​സാ​നി​ക്കു​ന്ന തി​യ​തി ജൂ​ണ്‍ 24 ആ​ണ്. 30 മാ​സം കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്ക​ണം. പ്ര​കൃ​തി ഭം​ഗി​ക്ക് കോ​ട്ടം വ​രു​മെ​ങ്കി​ലും ഒ​രു ഡീ​സ​ൽ തു​രു​ത്താ​യി ഈ ​പാ​ത​ക്ക് ഇ​നി​യും നി​ല​നി​ൽ​ക്കാ​നാ​കി​ല്ല. (ഇ​ന്ത്യ​യി​ൽ ഡീ​സ​ൽ എ​ഞ്ചി​നു​ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച് കാ​ലം മു​ന്പേ നി​ർ​ത്തി). മ​ലി​നീ​ക​ര​ണം ത​ട​യാ​നും പ്ര​വ​ർ​ത്ത​ന ചെ​ല​വ് 40 ശ​ത​മാ​നം കു​റ​ക്കാ​നും തീ​വ​ണ്ടി​ക​ൾ​ക്കു കൂ​ടു​ത​ൽ വേ​ഗ​ത കൈ​വ​രി​ക്കാ​നും മെ​മു തീ​വ​ണ്ടി​ക​ൾ ഓ​ടി​ക്കാ​നും വൈ​ദ്യു​തീ​ക​ര​ണം കൊ​ണ്ടു സാ​ധി​ക്കും.