നി​ർ​മാ​ണ​ത്തി​ലി​രി​ക്കേ കി​ണ​റി​ൽമ​ണ്ണി​ടി​ഞ്ഞു ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Friday, May 29, 2020 10:30 PM IST
താ​നൂ​ർ: നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കി​ണ​ർ ഇ​ടി​ഞ്ഞു​വീ​ണു ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. താ​നൂ​ർ മു​ക്കോ​ല അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ പെ​രു​വ​ല​ത്ത് അ​ച്യു​ത​ൻ (കു​ഞ്ഞോ​ൻ -55), മു​ക്കോ​ല പ​ടി​ഞ്ഞാ​റു ഭാ​ഗം താ​മ​സി​ക്കു​ന്ന മെ​റി​ൽ വേ​ലാ​യു​ധ​ൻ (മാ​നു -62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.15 നാ​ണ് സം​ഭ​വം.

മൂ​ല​ക്ക​ൽ ചേ​ന്ദം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു തെ​ക്കു ഭാ​ഗം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ കി​ണ​ർ നി​ർ​മ്മി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​റു പേ​രാ​ണ് ജോ​ലി​ചെ​യ്തി​രു​ന്ന​ത്. കി​ണ​റി​നു മു​ക​ൾ ഭാ​ഗ​ത്തു ര​ണ്ടു പേ​രും ന​ടു​വി​ൽ ര​ണ്ടു പേ​രും ഏ​റ്റ​വും താ​ഴെ ര​ണ്ടു പേ​രും നി​ന്നു മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണ് ഒ​ന്നാ​കെ വീ​ഴു​ന്ന സ​മ​യ​ത്ത് അ​ച്യു​ത​നും വേ​ലാ​യു​ധ​നും കി​ണ​റ്റി​ന​ക​ത്താ​യ​രു​ന്നു. അ​ഞ്ചു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​യ്ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്.
ര​ണ്ടു മ​ണ്ണു​മാ​ന്ത്രി​യ​ന്ത്ര​വും അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

അ​ച്യു​ത​ന്‍റെ ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: അ​ഖി​ലേ​ഷ്, ആ​തി​ര. മ​രു​മ​ക​ൻ: സു​ഭീ​ഷ്. വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സു​ഭീ​ഷ്, ദി​ൽ​ഷ. മ​രു​മ​ക​ൻ: സ​നി​ൽ.