ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ മു​സ്ലിം ലീ​ഗ്
Wednesday, May 27, 2020 11:28 PM IST
മ​ല​പ്പു​റം: സ്വ​ന്തം നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈൻ ചെ​ല​വ് അ​വ​ർ സ്വ​യം വ​ഹി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും ഈ ​നി​ല​പാ​ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ടു ക​ടു​ത്ത വ​ഞ്ച​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി കെഎം​സി​സി ഗ​ൾ​ഫി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു വി​മാ​നം ഏ​ർ​പ്പാ​ട് ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ്മ​തി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ൽ​പം ദ​യ​യെ​ങ്കി​ലും പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ടു കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു പ്ര​കാ​ര​മു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും എ​ത്ര​യും പെ​ട്ടെ​ന്നു നാ​ട്ടി​ലെ​ത്തി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും തി​രി​ച്ച് വ​രേ​ണ്ടി വ​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം അ​ട​ക്ക​മു​ള്ള സ്പെ​ഷ​ൽ പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ മു​സ്ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ക​യും ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ക​യും വി​ദ്യാ​ല​യ​ങ്ങ​ൾ പ​രീ​ക്ഷ​യ്ക്കാ​യി തു​റ​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്കാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​ൽ​പ്പി​ക്ക​പ്പെ​ടു​ക​യും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഷോ​ക്ക​ടി​പ്പി​ക്കു​ന്ന വൈ​ദ്യു​ത ബി​ൽ ന​ൽ​കി ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന കെ​എ​സ്ഇ​ബി നി​ല​പാ​ട് തി​രു​ത്തി വ​ർ​ധി​പ്പി​ച്ച അ​ധി​ക തു​ക പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​പ്പി​ക്കു​ന്ന​തി​നു മു​ന്പ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണും മ​ണ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ മു​സ്ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ട മ​റ്റു പ്ര​ധാ​ന വി​ഷ​യം.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ വ​ച്ചാ​ണ് മ​ജീ​ദ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.