പു​തി​യ രോ​ഗ​ബാ​ധി​ത​രി​ല്ല; 511 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, May 27, 2020 11:27 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പു​തി​യ രോ​ഗ​ബാ​ധി​ത​രാ​യി ആ​രു​മി​ല്ല. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 511 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു. 12,470 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 144 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​റു പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യി. ഇ​വ​ർ ഇ​ന്നു ആ​ശു​പ​ത്രി വി​ടും. മേ​യ് പ​ത്തി​നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി മു​പ്പ​ത്തി​നാ​ലു​കാ​ര​ൻ, മേ​യ് 14 ന് ​രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ തൃ​പ്ര​ങ്ങോ​ട് ആ​ന​പ്പ​ടി സ്വ​ദേ​ശി ഇ​രു​പ​ത്തി​യേ​ഴു​കാ​ര​ൻ, അ​ന്നു​ത​ന്നെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച മൂ​ന്നി​യൂ​ർ വെ​ളി​മു​ക്ക് സൗ​ത്ത് മൈ​ത്രി റോ​ഡ് സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ൻ, മേ​യ് 15 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മാ​റ​ഞ്ചേ​രി കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ, മേ​യ് 17 ന് ​ചി​കി​ത്സ​യി​ലാ​യ വ​ളാ​ഞ്ചേ​രി വ​ട​ക്കും​പു​റം സ്വ​ദേ​ശി അ​റു​പ​ത്തി​യൊ​ന്നു​കാ​ര​ൻ, താ​നാ​ളൂ​ർ സ്വ​ദേ​ശി മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ സ​ക്കീ​ന അ​റി​യി​ച്ചു.
ഇ​വ​ർ​ക്കു പു​റ​മെ മ​ഞ്ചേ​രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ല​പ്പു​ഴ ആ​ര്യാ​ട് സ്വ​ദേ​ശി​നി മു​പ്പ​ത്തി​നാ​ലു​കാ​രി​ക്കും രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.