അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്നു
Tuesday, May 26, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​യോ​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടാ​ൽ അ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. നി​യ​മം ലം​ഘി​ച്ച് ന​ഗ​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട നാ​ൽ​പ​തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​കുന്നു. ഇ​തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ഓ​ണ​ർ​മാ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സും ട്രാ​ഫി​ക് യൂ​ണി​റ്റും സം​യു​ക്ത​മാ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.