വേ​ട്ട സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Monday, May 25, 2020 11:35 PM IST
നി​ല​ന്പൂ​ർ: വേ​ട്ട​യ്ക്കെ​ത്തി​യ സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ നി​ന്നു വേ​ട്ട​യ്ക്ക് കൊ​ണ്ടു​വ​ന്ന തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. പൂ​ന്താ​നം ആ​ക്ക​പ​റ​ന്പ് ചോ​ല​ക്ക​ൽ നൗ​ഫ​ൽ (22), കീ​ഴാ​റ്റൂ​ർ ചെ​ട്ടി​യ​ൻ​തൊ​ടി ഷെ​രീ​ഫ് നി​സാം (26), കീ​ഴാ​റ്റൂ​ർ തെ​ക്കേ പു​ര​ക്ക​ൽ ശി​വ​പ്ര​സാ​ദ് (25), വെ​ട്ടി​ക്കാ​ട്ടി​രി കൂ​രി​ക്കാ​ട്ടി​ൽ ഷി​ബി​ലി (22), എ​ന്നി​വ​രെ​യാ​ണ് നി​ല​ന്പൂ​ർ സി​ഐ ടി.​എ​സ് ബി​നു അ​റ​സ്റ്റു ചെ​യ​ത​ത്.
ക​ഴി​ഞ്ഞ 17നാ​ണ് ബ്ലാ​ക്മെ​ൻ ആ​ണെ​ന്നു​ക​രു​തി നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ​ത​ത്.
എ​ന്നാ​ൽ ഇ​വ​രു​ടെ വാ​ട്ട്സ്ആ​പ്പ്, ഫേ​സ് ബു​ക്ക് മെ​സേ​ജു​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​വ​ർ മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു.
തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ട്ട​യ്ക്ക് എ​ത്തി​യ​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​ന്നു പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഷി​ബി​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.