ഫ​ണ്ട് വ​ക​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, May 22, 2020 11:30 PM IST
മ​ങ്ക​ട: ചേ​രി​യം ത​ങ്ങ​ൾ​പ​ടി പ്ര​ദേ​ശ​ത്ത​ക്കു​ള്ള റോ​ഡി​ന​നു​​വ​ദി​ച്ച 2.5 ല​ക്ഷം രൂ​പ വ​ക​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധം. റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​വ​ർ​സി​യ​ർ സ്ഥ​ല​ത്തെ​ത്തി എ​സ്റ്റി​മേ​റ്റും അ​നു​ബ​ന്ധ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു ചി​ല​രു​ടെ താ​ൽ​പ​ര്യ​പ്ര​കാ​രം ഫ​ണ്ടു വ​ക​മാ​റ്റു​ക​യാ​യി​രു​ന്നു. തു​ക പു​ന:​സ്ഥാ​പി​ച്ച് റീ ​ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു 13 ാം വാ​ർ​ഡ് യു​ഡി​എ​ഫ് ക​മ്മി​റ്റി അ​റി​യി​ച്ചു. നാ​സ​ർ പു​ഴു​ത്തി​നി, നൗ​ഷാ​ദ് ചേ​രി​യം, അ​ഷ്റ​ഫ് മേ​ലേ​തി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.