ഫേസ് പ്രൊ​ട്ട​ക്ട​ർ ഷീ​ൽ​ഡു​ക​ളും മാ​സ്കും വി​ത​ര​ണം ചെ​യ്തു
Friday, May 22, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വൈ​എം​സി​എ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് ചീ​ഫ് ജ​സ്റ്റീ​സ് ജെ.​ബി.കോ​ശി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഫേസ് പ്രൊ​ട്ട​ക്ട​ർ ഷീ​ൽ​ഡു​ക​ളും തു​ണി​കൊ​ണ്ടു​ള്ള മാ​സ്കുക​ളും ന​ൽ​കി​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ന​ൽ​കി. വൈ​എം​സി​എ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റ​വ.​ജെ.​വി​ക്ട​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ സ​ണ്ണി, വൈ​എം​സി​എ ഇ​ന്ത്യാ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ലീ​ഡ​ർ​ഷി​പ്പ് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.