ജി​ല്ല​യി​ൽ 4,054 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, May 20, 2020 10:56 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 4,054 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം.​മെ​ഹ്റ​ലി അ​റി​യി​ച്ചു. 9,186 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 122 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 115 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച് പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 7,880 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,184 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് 30 പേ​രാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 29 പേ​ർ മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഞ്ചേ​രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഒ​രാ​ൾ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 51 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ നാ​ല് മാ​സം പ്രാ​യ​മാ​യ കു​ട്ടി മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധി​ത​യാ​യി​രി​ക്കെ മ​രി​ച്ച​ത്. 21 പേ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി. ഇ​തി​ൽ തു​ട​ർ ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​രാ​ൾ മ​രി​ച്ചു. 20 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്.
ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 42 പേ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 3,069 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 112 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.