്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, May 19, 2020 11:13 PM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ കോ​വി​ഡ് 19 പാ​ക്കേ​ജി​ലെ ജ​ന വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ നി​ല​ന്പൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ സി​പി​ഐ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പാ​ർ​ട്ടി ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച്ച രാ​ജ്യ​വ്യാ​പ​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​ന്പൂ​രി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ​തു.
പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നും സ്വ​കാ​ര്യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നു​മാ​ണ് പാ​ക്കേ​ജി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ൽ നി​യ​മം സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​പി. രാ​ജ​ഗോ​പാ​ൽ, കി​സാ​ൻ സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നി​ല​ന്പൂ​ർ, പി.​ഷാ​ന​വാ​സ്, ഫി​റോ​സ് ചെ​ന്പ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ: സി​പി​ഐ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ. അ​ജ​യ്കു​മാ​ർ ഉ​ദ്ഘാ​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ആ​ർ. മ​നോ​ജ് സ്വാ​ഗ​ത​വും മ​ധു മേ​ലാ​റ്റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സി​ദീ​ഖ്, സു​ന്ദ​ര​ൻ, പ്ര​മീ​ള, പ്ര​കാ​ശ​ൻ, നി​ർ​മ​ൽ, ഷെ​ഫീ​ഖ്, നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.