ഓ​ണ്‍​ലൈ​ൻ സെ​മി​നാ​റും ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യും 50 ദി​വ​സം പി​ന്നി​ട്ടു
Tuesday, May 19, 2020 11:13 PM IST
പെരിന്തൽമണ്ണ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ടം പ​ഠ​ന​കാ​ല​മാ​ക്കി മാ​റ്റി സ്വ​കാ​ര്യ ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ പ്രൈ​വ​റ്റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (പ​ന്പ) ആ​ഭി​മു​ഖ്യ​ത്തി​ൽ, ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 7.30 മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ സെ​മി​നാ​റും ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യും 50 ദി​വ​സം പി​ന്നി​ട്ടു. 300 ലേ​റെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കും ഈ ​സൗ​ജ​ന്യ പ​ഠ​ന പ​രി​പാ​ടി ഗു​ണ​ക​ര​മാ​കു​ന്നു​ണ്ട്. വി​വി​ധ ആ​യൂ​ർ​വേ​ദ കൂ​ട്ടാ​യ്മ​ക​ൾ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ​സ്ത​രും വി​ജ്ഞാ​നി​ക​ളു​മാ​യ 50 വി​ദ​ഗ്ധ​മാ​രെ അ​ണി​നി​ര​ത്തി മു​ട​ങ്ങാ​തെ ക്ലാ​സു​ക​ൾ കൊ​ണ്ടു പോ​വു​ന്ന​താ​ണ് പ​ന്പ​യു​ടെ നേ​ട്ടം.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ശാം മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് നി​ർ​വ​ഹി​ച്ചു. പ​ത്മ​ശ്രീ കൃ​ഷ്ണ​കു​മാ​ർ(​കോ​യ​ന്പ​ത്തൂ​ർ ഫാ​ർ​മ​സി), ഡോ. ​സി.​എം.​ശ്രീ​കൃ​ഷ്ണ​ൻ(​റി​ട്ട: പ്ര​ഫ. കോ​ട്ട​ക്ക​ൽ), ഡോ​ക്ട​ർ​മാ​രാ​യ കെ.​ടി.​വി​നോ​ദ് കൃ​ഷ്ണ​ൻ, പി.​എ​സ്.​നാ​രാ​യ​ണ​ൻ​കു​ട്ടി. പി.​പി.​ഭാ​സ്ക്ക​ര​ൻ, കെ.​വി.​വി​ജി​ത്, ഡോ. ​ഷീ​ബ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തു​താ​യി പ​ഠി​ച്ചി​റ​ങ്ങു​ന്ന ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കു പ​രി​ശീ​ല​ന​വും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന്ന് പ​ന്പ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9447216263, 9605509999.