വൃക്കരോഗികള്‌ക്ക് സ​ഹാ​യ​വു​മാ​യി സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക്
Thursday, April 9, 2020 10:56 PM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണി​ൽ മ​രു​ന്നി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ​ക്കു കൈ​താ​ങ്ങാ​യി വെ​സ്റ്റ്കോ​ഡൂ​രി​ലെ കോ​ഡൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മ​രു​ന്നു ല​ഭി​ക്കാ​നു​ള്ള പ്ര​യാ​സ​വും മ​രു​ന്നി​ന്‍റെ കൂ​ടി​യ വി​ല​യും കാ​ര​ണം രോ​ഗി​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്കാ​ണ് ബാ​ങ്ക് ആ​ശ്വാ​സ​മേ​കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വൃ​ക്ക മാ​റ്റി​വ​ച്ച​വ​രും ഡ​യാ​ലി​സി​സ് ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ 32 രോ​ഗി​ക​ൾ​ക്കു ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ മ​രു​ന്നു​ക​ളു​മാ​ണ് ബാ​ങ്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള കാ​ലം വൃ​ക്ക രോ​ഗി​ക​ൾ​ക്കു മ​രു​ന്നു വാ​ങ്ങി ന​ൽ​കു​ന്ന​തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തിയിട്ടു​ണ്ട്.
ഇ​തോ​ടൊ​പ്പം കോ​വി​ഡ്-19​നെ പ്ര​തി​രോ​ധി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു താ​ങ്ങാ​യി പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക​ളും ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചു. കു​ടും​ബ​ശ്രീ അ​യ​ക്കൂ​ട്ടാം​ഗ​ങ്ങ​ൾ​ക്കു ഇ​രു​പ​തി​നാ​യി​രം രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്കു സ്വ​ർ​ണ പ​ണ​യ​ത്തി​ൻ​മേ​ൽ ഇ​രു​പ​തി​നാ​യി​രം രൂ​പ​യും വ്യ​ക്തി​ഗ​ത വാ​യ്പ​യാ​യി പ​തി​നാ​യി​രം രൂ​പ​വ​രെ​യും പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ബാ​ങ്ക് അ​നു​വ​ദി​ച്ചു ന​ൽ​കും. രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ മ​രു​ന്നു​ക​ൾ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പാ​ന്തൊ​ടി അ​ബ്ദു​റ​സാ​ഖ് എ​ന്ന ബാ​പ്പു​ട്ടിഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ഷാ​ജി​ക്ക് കൈ​മാ​റി.