അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഡീ​സ​ൽ ബി​ൽ അനുവദിച്ചു
Thursday, April 9, 2020 10:56 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​ള​യ​കാ​ല​ത്തേ​ക്ക​ട​ക്ക​മു​ള്ള ല​ക്ഷ​ങ്ങ​ളു​ടെ ഡീ​സ​ൽ ബി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു​ത്ത​ര​വാ​യി. ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യാ​യി​രു​ന്നു കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ലു​ള്ള ബി​ല്ലാ​ണ് കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ ഒ​രു മാ​സം ശ​രാ​ശ​രി 50,000 രൂ​പ​യു​ടെ ഡീ​സ​ൽ, പെ​ട്രോ​ൾ എ​ന്നി​വ​യു​ടെ ബി​ല്ലാ​ണ് ഉ​ണ്ടാ​വാ​റു​ള്ള​ത്. ഒ​ന്നോ ര​ണ്ടോ മാ​സ​ത്തി​ന​കം അ​വ തീ​ർ​ത്തു ന​ൽ​കാ​റു​മു​ള്ള​താ​ണ്. എ​ന്നാ​ൽ പ്ര​ള​യ​കാ​ലം ക​ഴി​ഞ്ഞ​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച കാ​ര​ണം ബി​ല്ലു​ക​ൾ അ​നു​വ​ദി​ക്കാ​തെ ഒ​ന്നി​ച്ച് കൂ​ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും പാ​ല​ക്കാ​ടു​നി​ന്നു​മു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ ക​വ​ള​പ്പാ​റ​യി​ലെ​ത്തി​യി​രു​ന്നു. ഇ​വ​ക്കെ​ല്ലാം ആ​വ​ശ്യ​ത്തി​നു​ള്ള ഡീ​സ​ലും മ​റ്റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് നി​ല​ന്പൂ​ർ സ്റ്റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലാ​യി​രു​ന്നു. ഇ​ത് മാ​ത്രം 2,96,933 രൂ​പ​യു​ടേ​തു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് വ​ലി​യ സം​ഖ്യ​യാ​കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മാ​ത്രം 44,000 രൂ​പ സ​ർ​ക്കാ​ർ അ​നു​വി​ച്ചു. അ​ത് മാ​ത്രം ന​ൽ​കു​ക​യും ചെ​യ്തു. അ​വ​ശേ​ഷി​ക്കു​ന്ന ബി​ല്ലു​ക​ൾ വീ​ണ്ടും ന​ൽ​കാ​നാ​കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി വ​രെ ഡീ​സ​ൽ പ​ന്പു​ട​മ​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത് 3,91,451 രൂ​പ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ൾ കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ ഇ​ത് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി വ​ർ​ധി​ച്ചു. ബി​ല്ല് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച​യാ​ണ് വ​ന്ന​ത്.