പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു
Thursday, April 9, 2020 10:54 PM IST
പെരിന്തല്‌മണ്ണ: ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ വി​ൽ​പ​ന സ്റ്റാ​ളു​ക​ളി​ൽ നി​ന്നും 205 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​ന് ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ലു സ്റ്റാ​ളു​ക​ളി​ൽ നി​ന്നാ​യാ​ണ് ഈ ​മ​ത്സ്യം പി​ടി​കൂ​ടി​യ​ത്.
മും​ബൈ, മം​ഗ​ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മൂ​ന്നു, നാ​ലു മാ​സം പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണി​വ. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് വി​ങ്ങും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി​യ​ത്. മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ​സ്റ്റാ​ളു​ക​ളി​ലെ​ല്ലാം ക്ലോ​റി​ൻ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി വൃ​ത്തി​യാ​ക്കി.
ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ നി​ന്നും വി​ബി​ൻ മാ​ത്യു, കെ.​ജെ.​ര​മി​ത, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് വി​ങ്ങി​ൽ നി​ന്നും കെ.​ദി​ലീ​പ് കു​മാ​ർ, പി.​രാ​ജീ​വ്, കൃ​ഷ്ണ​പ്ര​സാ​ദ്, സാ​ജി​ദ്, പോ​ലി​സ് അ​സി​സ്റ്റ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം പി​ന്നീ​ട് ന​ശി​പ്പി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് വിം​ഗും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി​യ​പ്പോ​ൾ.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
സം​ഭാ​വ​ന ന​ൽ​കി

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി.
ആ​ശു​പ​ത്രി​യു​ടെ​യും, ജീ​വ​ന​ക്കാ​രു​ടെ​യും, ഡോ​ക്ട​ർ​മാ​രു​ടെ​യും വി​ഹി​ത​മാ​യാ​ണ് ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ.​എ.​മു​ഹ​മ്മ​ദ്, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കി​ന് തു​ക​യു​ടെ ചെ​ക്ക് കൈ​മാ​റി. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി.​ശ​ശി​കു​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​അ​ബ്ദു​ന്നാ​സി​ർ, കെ​സി​ഇ​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഐ.​ശ്രീ​ധ​ര​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കി​ന് കൈ​മാ​റു​ന്നു.