കോ​വി​ഡ് 19: പ്ര​വാ​സി​ക​ൾ​ക്ക് ടെ​ലി, ഓ​ണ്‍​ലൈ​ൻ സേ​വ​നം ആ​രം​ഭി​ച്ചു
Thursday, April 9, 2020 10:54 PM IST
മ​ല​പ്പു​റം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ പ​ങ്ക് വെ​യ്ക്കാ​നും ഡോ​ക്ട​ർ​മാ​രു​മാ​യി വീ​ഡി​യോ, ടെ​ല​ഫോ​ണ്‍ വ​ഴി സം​സാ​രി​ക്കു​ന്ന​തി​നു​മു​ള്ള സേ​വ​നം നോ​ർ​ക്ക ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് നോ​ർ​ക്ക അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും സം​ശ​യ​ങ്ങ​ളും നോ​ർ​ക്ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഡോ​ക്ട​റു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​നം, ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കാ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രു​മാ​യി രോ​ഗ​വി​വ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ആ​റ് വ​രെ​യാ​ണ് ടെ​ലി​ഫോ​ണ്‍ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഓ​ർ​ത്തോ, ഇ​എ​ൻ​ടി ഒ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് നി​ല​വി​ൽ ല​ഭി​ക്കു​ന്ന​ത്. നോ​ർ​ക്ക​യു​ടെ വെ​ബ്സൈ​റ്റി​ൽ വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ചാ​ൽ കോ​വി​ഡ് ര​ജി​സ്ട്രേ​ഷ​ൻ, ഡോ​ക്ട​ർ ഓ​ണ്‍ ലൈ​ൻ, ഹ​ലോ ഡോ​ക്ട​ർ എ​ന്ന മൂ​ന്ന് ത​ല​ക്കെ​ട്ടു​ക​ളും ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ത് സേ​വ​ന​മാ​ണോ വേ​ണ്ട​ത് അ​തി​ന് താ​ഴെ​യു​ള്ള ക്ലി​ക്ക് ബ​ട്ട​ണ്‍ അ​മ​ർ​ത്ത​ണം. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഐ​എം​എ ക്വി​ക് ഡോ​ക്ട​ർ (quikdr.com) എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നോ​ർ​ക്ക സേ​വ​നം ന​ട​ത്തു​ന്ന​ത്. www.norkaroots.orgസ​ന്ദ​ർ​ശി​ച്ച് സേ​വ​നം നേ​ടാ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് പി​ആ​ർ​ഒ സ​ലി​ൻ മാ​ങ്കു​ഴി അ​റി​യി​ച്ചു.