അ​തി​ജീ​വ​ന​ത്തി​ന്‍റെ തൈ ​ന​ട്ട് ഫ​സ​ലു​റ​ഹ്മാ​ൻ
Thursday, April 9, 2020 10:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ​ച്ച​ക്ക​റി​തൈ ന​ടു​ന്ന​തി​നു തു​ട​ക്കം കു​റി​ച്ചു ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഫ​സ​ലു​റ​ഹ്മാ​ൻ. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​ച്ച വി​ത്തും തൈ​യും സ്വ​ന്ത​മാ​യി കു​ഴി​യെ​ടു​ത്താ​ണ് ഫ​സ​ലു​റ​ഹ്മാ​ൻ തൈ ​ന​ട്ട​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഫോ​ട്ടോ ക്ലി​പ്പു​ക​ൾ അ​യ​ൽ​ക്കൂ​ട്ടം അ​തി​ജീ​വ​നം ഗ്രൂ​പ്പി​ലേ​ക്ക​യ​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പ​റ​ന്പൂ​ർ റം​ല​യു​ടെ മ​ക​നാ​ണ് ഫ​സ​ലു​റ​ഹ്മാ​ൻ. പോ​ളി​യോ ബാ​ധ​യാ​ൽ ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന ഫ​സ​ലു​റ​ഹ്മാ​നെ​യും മാ​താ​വി​നെ​യും പി​താ​വ് ഉ​പേ​ക്ഷി​ച്ചു. മ​ങ്ക​ട പ​ടി​ഞ്ഞാ​റ്റും​മു​റി​യി​ലെ യ​തീം​ഖാ​ന സ്കൂ​ളി​ൽ ചേ​ർ​ന്നാ​ണ് ഫ​സ​ലു​റ​ഹ്മാ​ൻ ഏ​ഴാം ക്ലാ​സു​വ​രെ പ​ഠി​ച്ച​ത്. തു​ട​ർ​ന്നി​പ്പോ​ൾ മ​ങ്ക​ട പ​ള്ളി​പ്പു​റ​ത്തെ സ്ക്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി. ഇ​തി​നി​ടെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖം കാ​ര​ണം മാ​താ​വ് റം​ല​ക്ക് ജോ​ലി​ക്കു പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി്.
ഇ​തോ​ടെ പ​ള്ളി​പ്പു​റ​ത്തെ സ്ക്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഫ​സ​ലു​റ​ഹ്മാ​ന്. കു​ന്ന​പ്പ​ള്ളി ക​ള​ത്തി​ല​ക്ക​ര​യി​ൽ നി​ന്നു പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​നു പോ​യി വ​രാ​ൻ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് റം​ല. ഈ ​പ്ര​ദേ​ശ​ത്തു​ള്ള കു​ട്ടി​ക​ളെ​ല്ലാം അ​ങ്ങാ​ടി​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ സ്ക്കൂ​ളു​ക​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. മ​ക​ന്‍റെ പ​ഠ​നം തു​ട​രാ​നും ത​ന്‍റെ ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് എ​ന്തു ചെ​യ്യു​മെ​ന്ന ചി​ന്ത​യി​ലാ​ണ് റം​ല. ആ​ശ്ര​യ കു​ടും​ബ​മാ​യ​തി​നാ​ൽ എ​ല്ലാ മാ​സ​വും ഇ​വ​ർ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കു​ന്നു​ണ്ട്.
റം​ല​യു​ടെ മ​രു​ന്നു സാ​ന്ത്വ​നം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നും ഫ​സ​ലു​റ​ഹ്മാ​ന്‍റെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രു​മാ​യി സം​സാ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം കു​ടും​ബ​ത്തെ അ​റി​യി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​ല്ലാ​വ​രും വീ​ട്ടു​മു​റ്റ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത് അ​തി​ജീ​വ​ന പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നു ഫ​സ​ലു​റ​ഹ്മാ​ൻ പ​റ​ഞ്ഞു.
വീ​ട്ടു​മു​റ്റ​പ​ച്ച​ക്ക​റി കൃ​ഷി ഫോ​ട്ടോ ഷൂ​ട്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​ല്ലാം 11ന​കം കൃ​ഷി ചെ​യ്ത് അ​ത​ത് കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം ഗ്രൂ​പ്പു​ക​ളി​ൽ ഫോ​ട്ടോ അ​യ​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​റി​യി​ച്ചു.