ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി
Wednesday, April 8, 2020 11:27 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ്ര​ത്യേ​ക ഭ​ക്ഷ്യോ​ത്പ​ന്ന കി​റ്റ് വി​ത​ര​ണം മ​ല​പ്പു​റം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. ഏ​പ്രി​ൽ ര​ണ്ടി​നാ​രം​ഭി​ച്ച കി​റ്റ് വി​ത​ര​ണം നാ​ലു ദി​വ​സം കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു. സം​സ്ഥാ​ന​ത്തുത​ന്നെ ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ ജി​ല്ല​യാ​യി മ​ല​പ്പു​റം മാ​റി.
നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ 5,237 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യോ​ത്പ​ന്ന കി​റ്റു​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നു ഐ​ടി​ഡി​പി ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​നും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ഇ​തു​വ​രെ 3,530 കു​ടം​ബ​ങ്ങ​ൾ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്കു പു​റ​മെ ഇ​ന്നു മു​ത​ൽ മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന 17 ഇ​ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ 1000 രൂ​പ​യു​ടെ കി​റ്റും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ട്ടി​ക വ​ർ​ഗ പ്ര​മോ​ട്ട​ർ​മാ​രാ​ണ് കി​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.