തെ​രു​വു​നാ​യ്ക്ക​ൾ ആ​ടു​ക​ളെ കൊന്നു
Wednesday, April 8, 2020 11:26 PM IST
ക​രു​വാ​ര​കു​ണ്ട്: തെ​രു​വു​നാ​യ്ക്ക​ൾ അ​ഞ്ച് ആ​ട്ടി​ൻ കു​ട്ടി​ക​ളെ​യും ഏ​താ​നും മു​യ​ലു​ക​ളെ​യും കൊ​ന്നു. പു​ന്ന​ക്കാ​ട് മി​ല്ലും​പ​ടി​യി​ൽ പെ​രു​വ​ൻ​കു​ഴി ഫി​റോ​സി​ന്‍റെ ആ​ടു​ക​ളെ​യും മു​യ​ലു​ക​ളെ​യു​മാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്ന​ത്. പ​ത്തോ​ളം വ​രു​ന്ന നാ​യ്ക്കൂ​ട്ട​മാ​ണ് കൂ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.
ഏ​താ​നും ദി​വ​സം മു​ന്പ് സ​മീ​പ​ത്തു​ള്ള വ​ട്ട​മ​ണ്ണി​ൽ റ​സീ​ന​യു​ടെ നി​ര​വ​ധി കോ​ഴി​ക​ളെ​യും കൂ​ട്ടി​ൽ ക​യ​റി തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​രും കു​ട്ടി​ക​ളു​മൊ​ക്കെ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്.
​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ഷ്ട്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.