പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണം
Wednesday, April 8, 2020 11:25 PM IST
കാ​ളി​കാ​വ്: ജീ​വ​നി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ഭ​വ​ൻ മു​ഖേ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം തു​ട​ങ്ങി. കോ​വി​ഡ് - 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​ർ മു​ഖേ​ന​യാ​ണ് വി​ത്തു​ക​ൾ ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ന്ന​ത്. വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജീ​വ​നി.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തി​നോ​ട​കം തൈ​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു.​ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​നാ​കു​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​ണ് കൃ​ഷി വ​കു​പ്പ്. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ വി​ത്തു വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ​ൻ. സൈ​താ​ലി ആ​ർ​ആ​ർ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ഹൈ​ൽ മ​ദാ​രി​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. 1420 വീ​ടു​ക​ൾ​ക്കു കൃ​ഷി ചെ​യ്യാ​നാ​വ​ശ്യ​മാ​യ വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ ഇ​വ എ​ത്തി​ക്കും.
ചോ​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കു​ള്ള വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ കെ.​വി ശ്രീ​ജ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ത​റ​മ്മ​ലി​നു കൈ​മാ​റി. പ​ത്താ​യ​ത്തം​ഗ​ങ്ങ​ൾ വി​ത്ത് പാ​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കും വി​ത്തു​ക​ൾ ന​ൽ​കാ​നാ​കു​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.