കൊ​ള​ത്തൂ​രി​ൽ ഡ്രോ​ണ്‍ പ​രി​ശോ​ധ​ന
Tuesday, April 7, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ർ​ക്ക​നാ​ട്, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ട​ങ്ങ​ൾ, ഒ​ഴി​ഞ്ഞ പ​റ​ന്പു​ക​ൾ, ചെ​റു​മ​ല​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം നി​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി കൊ​ള​ത്തൂ​ർ എ​സ്ഐ പി.​എം.​ഷ​മീ​ർ അ​റി​യി​ച്ചു.
സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ ത​ന്പ​ടി​ച്ച് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് എ​സ്ഐ അ​റി​യി​ച്ചു.

കു​പ്പി​വെ​ള്ളം
വി​ത​ര​ണം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എ​ൻ​ടി​യു​സി യ​ങ്ങ് വ​ർ​ക്കേ​ഴ്സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​പ്പി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ തൂ​ത പാ​ല​ത്തി​ന് സ​മീ​പം നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കു​പ്പി​വെ​ള്ളം ന​ൽ​കി​യ​ത്. ഐ​എ​ൻ​ടി​യു​സി യ​ങ്ങ് വ​ർ​ക്കേ​ഴ്സ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​കെ.​സ​ദ​ക്ക പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് എ​എ​സ്ഐ ഷാ​ജ​ഹാ​ന് കു​പ്പി​വെ​ള്ളം കൈ​മാ​റി.
ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ശീ​ല​ത്ത്, അ​ലി വാ​ണി​യി​ൽ, ഷ​ഫീ​ക് തി​ട്ടു​മ്മ​ൽ, ഉ​നൈ​സ് തൂ​ത, പി.​കെ.​ഖാ​ദ​ർ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ർ, സീ​നി​യ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.