മ​ര​ത്തി​ലി​ടി​ച്ച ലോ​റി​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, April 5, 2020 11:13 PM IST
മ​ഞ്ചേ​രി: തു​റ​ക്ക​ൽ മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സി​നു പ​രി​സ​ര​ത്ത് മൊ​യ്തീ​ൻ വ​ള​വി​ൽ ലോ​റി മ​ര​ത്തി​ലി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നുലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ അ​ഗ്നി​ര​ക്ഷാ സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. മ​ഹാ​രാ​ഷ്ട്ര അ​ഹ​മ്മ​ദ് ന​ഗ​ർ സ്വ​ദേ​ശി സാം​ബാ​ജി റാ​വു ഓ​ടി​ച്ചി​രു​ന്ന എം​എ​ച്ച് 16 സി.​സി 7801 എ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.
മ​ര​ത്തി​ൽ ഇ​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു ഡ്രൈ​വ​ർ സ്റ്റി​യ​റി​ങ്ങു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യി​ൽ റോ​ഡി​ൽ വ​ഴു​ത​ലു​ണ്ടാ​യ​താ​ണ് അ​പ​ക​ട കാ​ര​ണം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ഞ്ചേ​രി അ​ഗ്നി-​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ഹൈ​ഡ്രോ​ളി​ക്ക് സ്പ്രെ​ഡ​ർ, ഹൈ​ഡ്രോ​ളി​ക്ക് ക​ട്ട​ർ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ലെ ലോ​ഹ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി ലോ​റി​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്തു. തു​ട​ർ​ന്നു ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​ഗ്നിര​ക്ഷാ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ഘോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ റ​സ്ക്യൂ ഓ​ഫീ​സ​ർ രാ​ജു, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, അ​ബ്ദു​റ​ഫീ​ഖ്, നി​ശാ​ന്ത്, ഫ​യ​ർ റ​സ്ക്യൂ ഓ​ഫീ​സ​ർ (ഡ്രൈ​വ​ർ) എ​ൻ.​ജ​യ്കി​ഷ്, അ​ഷ്റ​ഫ് ,ഹോം ​ഗാ​ർ​ഡു​മാ​രാ​യ അ​ബൂ​ബ​ക്ക​ർ, സു​രേ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.