സ​ന്പൂ​ർ​ണ​ അ​ട​ച്ചി​ട​ലി​ൽ സ്തം​ഭി​ച്ച് റ​ബ​ർ​മേ​ഖ​ല
Sunday, April 5, 2020 11:13 PM IST
നി​ല​ന്പൂ​ർ: സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ൽ സ്തം​ഭി​ച്ച് റ​ബ​ർ മേ​ഖ​ല, വി​ല ദി​വ​സേ​ന താ​ഴേ​ക്ക്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ച​തോ​ടെ ഒ​രു കി​ലോ റ​ബ​ർ പോ​ലും വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. കൊ​റോ​ണ തു​ട​ങ്ങും മു​ൻ​പ് കി​ലോ​ക്ക് 138 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന റ​ബ​റി​ന് നി​ല​വി​ൽ 118 രൂ​പ​യാ​ണ് വി​ല​യെ​ന്ന് ക​ർ​ഷ​ക​നാ​യ അ​പ്പ​ച്ച​ൻ മൂ​ഴി​ക്കു​ഴി​യി​ൽ പ​റ​ഞ്ഞു. റ​ബ​ർ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
ട​യ​ർ ക​ന്പ​നി​ക​ൾ റ​ബ​ർ വാ​ങ്ങു​ന്ന​ത് നി​ർ​ത്തി​യ​തോ​ടെ, എ​ടു​ത്ത ഷീ​റ്റ് വി​ൽ​ക്കാ​ൻ ക​ഴി​യാ​തെ റ​ബ​ർ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ച് ഇ​ട്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കും. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി​ന​ൽ​കാ​ൻ പോ​ലും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ചെ​റു​കി​ട ക​ർ​ഷ​ക​രും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വൈ​കു​ന്പോ​ൾ റ​ബ​ർ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യും വ​ർ​ധി​ക്കു​ക​യാ​ണ്.