ഉൗ​ട്ടു​പു​ര ന​ട​ത്തി​പ്പ് ആ​ശ​ങ്ക​യി​ൽ
Sunday, April 5, 2020 11:10 PM IST
കൊ​ണ്ടോ​ട്ടി:​ കോ​വി​ഡ് -19നെ ​തു​ട​ർ​ന്നു ന​ട​പ്പാ​ക്കി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ണും ജ​ന​കീ​യ ഹോ​ട്ട​ലും വേ​റി​ട്ടു ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ശ്രീ​ക്കും ആ​ശ​ങ്ക​യും അ​വ്യ​ക്ത​ത​ക​ളും ബാ​ക്കി. നി​ർ​ധ​ന​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. സ്പോ​ണ്‍​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തി​ലും ത​ന​തു ഫ​ണ്ട് ചെ​ല​വ​ഴി​ച്ചും ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ച്ച​ണി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും കു​ടും​ബ​ശ്രീ​യും ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും കൈ​കോ​ർ​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​യ​തി​നാ​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ പ​ദ്ധ​തി മി​ക്ക​യി​ട​ത്തും ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യി​രു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​കീ​യ ഹോ​ട്ട​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യും കു​ടും​ബ​ശ്രീ​യും സ്വ​ന്ത​മാ​യി വേ​റി​ട്ട് ന​ട​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. ര​ണ്ടി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന ഫ​ണ്ടും സ്ഥ​ല​വും ഭ​ക്ഷ​ണ​മൊ​രു​ക്ക​ലും ക​ണ്ടെ​ത്തു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ന​ൽ​കി​യ​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് മാ​ത്ര​മാ​യി സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​തി​യ നി​ർ​ദേ​ശം. ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ, സ്കൂ​ൾ കാ​ന്‍റീ​നു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഒ​രു കി​ച്ച​ണി​ൽ 150 പൊ​തി​ച്ചോ​റ് വി​ത​ര​ണ​ത്തി​നു മൂ​ന്നു വോ​ള​ണ്ടി​യ​ർ​മാ​ർ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ഗ​തി​ക​ൾ, ഇ​ത​ര​സം​സ്ഥാ​ന തൊ​ളി​ലാ​ളി​ക​ൾ, തെ​രു​വി​ൽ നി​ന്നു പു​ന​ര​ധി​വ​സി​പ്പി​ച്ച​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ബ​ഡ്സ് സ്കൂ​ൾ കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ്ര​ത്യേ​ക പ​ട്ടി​ക ത​യാ​റാ​ക്കി ഭ​ക്ഷ​ണം ന​ൽ​കേ​ണ്ട​ത്.
കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ ഉ​ച്ച​യൂ​ണി​നു 20 രൂ​പ നി​ര​ക്കി​ൽ വി​ൽ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഉ​ച്ച​യൂ​ണി​ന്‍റെ യൂ​ണി​റ്റ് ചെ​ല​വ് 30 രൂ​പ​യാ​ണെ​ങ്കി​ലും 10 രൂ​പ സ​ബ്സി​ഡി​യാ​യി കു​ടും​ബ​ശ്രീ​ക്ക് ന​ൽ​കും.
സി​വി​ൽ സ​പ്ലൈ​സി​ൽ നി​ന്ന് പെ​ർ​മി​റ്റ് ല​ഭി​ച്ചി​ട്ടു​ള്ള 10.90 രൂ​പ​യു​ടെ അ​രി ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ക്ക് ആ​വ​ശ്യ​മാ​യ കെ​ട്ടി​ടം, വെ​ള​ളം.​വൈ​ദ്യു​തി എ​ന്നി​വ സ​ജ്ജീ​ക​രി​ക്കേ​ണ്ട​തും ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്.​ര​ണ്ടു ഉൗ​ട്ടു​പു​ര​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​വും ഫ​ണ്ടും ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ദു​രി​ത​ത്തി​ലാ​ണ് ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ.