ആ​ശു​പ​ത്രി കി​ട​ക്ക​യി​ലേ​ക്ക് മ​രു​ന്നെ​ത്തി​ച്ച് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ
Sunday, April 5, 2020 11:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്നു ദി​വ​സ​മാ​യി ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു ല​ഭി​ക്കാ​തെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന കി​ഡ്നി രോ​ഗി​ക്ക് എ​സ് വൈഎ​സ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി കി​ട​ക്ക​യി​ലേ​ക്കു മ​രു​ന്നെ​ത്തി​ച്ചു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ ഇ​തു സാ​ധ്യ​മാ​ക്കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ സ​മീ​പ പ്ര​ദേ​ശ​മാ​യ ആ​ലി​പ്പ​റ​ന്പ് സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ൾ ജി​ല്ലാ സാ​ന്ത്വ​നം ഹെ​ൽ​പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്നു മ​രു​ന്നു ശേ​ഖ​രി​ച്ച് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നു ഹൈ​വേ പോ​ലീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്നു എ​സ് വൈഎസ് സേ​വ​നം സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള രോ​ഗി​ക്കു മ​രു​ന്നു നേ​രി​ട്ടു ന​ൽ​കി.
ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര​യി​ലു​ള്ള കു​ട്ടി​ക്ക് ശ​രീ​ര​ത്തി​ൽ പൊ​ട്ടാ​സ്യം കു​റ​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു മ​രു​ന്ന് ശേ​ഖ​രി​ച്ച് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ രോ​ഗി​യു​ടെ ബ​ന്ധു​വി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ആ​റു മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്നാ​യാ​ണ് മ​രു​ന്ന് സം​ഘ​ടി​പ്പി​ച്ച് ന​ൽ​കാ​നാ​യ​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സേ​വ​നം, ഭ​ക്ഷ​ണ വി​ത​ര​ണം, മാ​സ്ക് വി​ത​ര​ണം, സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ലേ​ക്കു വി​ഭ​വ സ​മാ​ഹ​ര​ണം മ​റ്റു അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് വി​വി​ധ സ​ർ​ക്കി​ൾ സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.
സാ​ന്ത്വ​നം ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ എ​സ് വൈഎ​സ് സോ​ണ്‍ ഓ​ണ്‍​ലൈ​ൻ കാ​ബി​ന​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​അ്ഫ​ർ അ​ഹ്സ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ർ​ത​ള ശി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.