കോ​വി​ഡ് -19 പ​ട​രു​ന്പോ​ഴും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് അ​വ​ഗ​ണ​ന
Saturday, April 4, 2020 10:55 PM IST
നി​ല​ന്പൂ​ർ: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​വി​ഡ് 19 രോ​ഗി​ക​ളെ മാ​ത്രം ചി​കി​ത്സി​ക്കാ​നു​ള്ള കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​നു ശേ​ഷം അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന ചി​ല ഡോ​ക്ട​ർ​മാ​രെ ജി​ല്ല​യി​ലെ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​തി​ലും നി​ല​ന്പൂ​രി​ന് അ​വ​ഗ​ണ​ന​യെ​ന്ന് ആ​ക്ഷേ​പം.
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി, അ​ന​സ്തേ​ഷ്യ, ഫോ​റ​ൻ​സി​ക് സ​ർ​ജ​റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ കു​റ​വു​ള്ള​താ​ണ്. ഇ​ത​റി​യാ​വു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ അ​ധി​കാ​രി​ക​ൾ ത​ന്നെ ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ ഓ​പ്പ​റേ​ഷ​നു​ക​ൾ വ​ള​രെ കു​റ​വു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്നാ​ണ് മു​ഖ്യആ​ക്ഷേ​പം.

ഇ​ത് ജി​ല്ലാ ആ​ശു​പ​ത്രി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നി​ല​ന്പൂ​രി​ൽ നി​ല​വി​ൽ നാ​ല് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രി​ക്കെ ര​ണ്ട് പേ​രെ കൂ​ടി നി​യ​മി​ച്ചി​രു​ന്നു.
എ​ന്നാ​ൽ സ​ർ​ജ​റി, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ളെ പോ​ലും നി​യ​മി​ച്ചി​ല്ല. നി​ല​ന്പൂ​രി​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ളു​പോ​ലു​മി​ല്ല. മ​ല​യോ​ര​മേ​ഖ​ല​യു​ടെ ആ​കെ ആ​ശ്വാ​സ​മാ​ണ് നി​ല​ന്പൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി. ദി​വ​സ​വും ആ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ളാ​ണ് നി​ല​ന്പൂ​രി​ലെ​ത്തു​ന്ന​ത്. അ​തി​നാ​നു​പാ​തി​ക​മാ​യ സ​ർ​ജ​റി​യും ന​ട​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.