അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സസ്ഥ​ല​ത്ത് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Saturday, April 4, 2020 10:53 PM IST
നി​ല​ന്പൂ​ർ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്പെ​ഷ്യ​ൽ വി​ജി​ല​ൻ​സ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഒ​രാ​ഴ്ച​മു​ന്പാ​ണ് ടീ​മി​നെ നി​യോ​ഗി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി എ.​രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യും കാ​ര​ണം ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ഭ​ക്ഷ്യ​ക്ഷാ​മം ഉ​ൾ​പ്പ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് മ​ണ​ലൊ​ടി റോ​ഡി​ൽ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഘം തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും മ​ണ്ണെ​ണ്ണ​യു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് നി​ല​വി​ലെ പ്ര​ശ്ന​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു.

മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​തി​നാ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ഖേ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി ക​ണ​ക്കെ​ടു​ത്ത് മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. സി​ഐ എ​ൻ.​ഗം​ഗാ​ധ​ര​ൻ, എ​സ്ഐ മോ​ഹ​ൻ​ദാ​സ്, സി​പി​ഒ ജ​സീ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​ജി​ത്ത്, ശ്യാ​മ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.