പൈ​ങ്ങാ​ക്കോ​ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചാ​യ​ക്ക​ട അ​ട​പ്പി​ച്ചു
Saturday, April 4, 2020 10:53 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൈ​ങ്ങാ​ക്കോ​ട് ചാ​യ​ക്ക​ട അ​ട​പ്പി​ച്ചു. കോ​വി​ഡ് 19ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചാ​യ​ക്ക​ട​ക​ളി​ൽ ഇ​രു​ന്ന് ചാ​യ കു​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച് ചാ​യ​ക്ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ, മു​ന്ന​റി​യി​ച്ച് ലം​ഘി​ച്ചും പൈ​ങ്ങാ​ക്കോ​ടി​ലെ ചാ​യ​ക്ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചാ​ലി​യാ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ട അ​ട​പ്പി​ച്ച​ത്.

ജെഎ​ച്ച്ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ർ, പി.​ശ്രീ​ജ, പി​എ​ച്ച്എ​ൻ വ​ഹീ​ദ റ​ഹ്മാ​ൻ, ജെ​പി​എ​ച്ച്എ​ൻ. ലി​ജി തോ​മ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.