വി​ള​ക​ൾ വാ​ങ്ങാ​നാ​ളി​ല്ല; ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Saturday, April 4, 2020 10:53 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ​ഷി​ക- നാ​ണ്യ​വി​ള​ക​ളൊ​ന്നും വാ​ങ്ങാ​നാ​ളി​ല്ലാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രും അ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ൽ. മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ഴ്ച​ക​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. ഇ​ല​കൊ​ഴി​ച്ചി​ലും പ​ട്ട​മ​ര​പ്പും രൂ​ക്ഷ​മാ​യ​തി​നാ​ൽ മേ​ഖ​ല​യി​ൽ റ​ബ​ർ ടാ​പ്പിം​ഗ് പ​തി​വി​ലും നേ​ര​ത്തേ നി​ർ​ത്തി​യി​രു​ന്നു. അ​ട​ക്ക​യും കൊ​ക്കോ​യും ജാ​തി, ഗ്രാ​ന്പൂ എ​ന്നി​ങ്ങ​നെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന മാ​ർ​ഗം.

മ​ല​ഞ്ച​ര​ക്കു സാ​ധ​ന​ങ്ങ​ളും നാ​ണ്യ​വി​ള​ക​ളു​മൊ​ന്നും വാ​ങ്ങി​ക്കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്നാ​ണ് കൃ​ഷി​ക്കാ​രു​ടെ ആ​വ​ലാ​തി. ചെ​റു​കി​ട ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും പ​റ​ന്പി​ലും പാ​ട​ത്തു​മൊ​ക്കെ ജോ​ലി ചെ​യ്ത് മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ അ​ന്ന​ന്ന​ത്തെ കൂ​ലി മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്്

എ​ട്ടും പ​ത്തും കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള റേ​ഷ​ൻ ക​ട​ക​ളി​ൽ പോ​യി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കൊ​ണ്ടു​വ​രാ​ൻ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​തെ​യും വാ​ഹ​ന​വാ​ട​ക കൊ​ടു​ക്കാ​ൻ പോ​ലും കൈ​വ​ശം പ​ണ​മി​ല്ലാ​തെ​യും ക​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ മി​ക്ക കു​ടും​ബ​ങ്ങ​ളും. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളൊ​ന്നും നി​ല​വി​ലി​ല്ലാ​ത്ത ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ച​തി​നാ​ൽ നാ​മ​മാ​ത്ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ആ​ഴ്ച​ക​ളാ​യി തു​റ​ക്കു​ന്നി​ല്ല. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് ആ​വ​ശ്യ​വ​സ്തു​ക്ക​ളും അ​ട​ങ്ങു​ന്ന കി​റ്റു​ക​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ പാ​ന്ത്ര, ആ​ർ​ത്ത​ല, ക​ൽ​ക്കു​ണ്ട്, ചേ​രി, ക​രി​ങ്ക​ന്തോ​ണി, കാ​ളി​കാ​വി​ലെ അ​ട​ക്കാ​കു​ണ്ട്, പാ​റ​ശേ​രി, എ​ഴു​പ​തേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​വ​ശ്യം.

ത​മി​ഴ് വം​ശ​ജ​രു​ൾ​പ്പെ​ടു​ന്ന പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ആ​ദി​വാ​സി​ക​ളു​ടേ​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കോ​ള​നി​ക​ളും വ​ന​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ട്.
വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​ദി​വാ​സി ഉൗ​രു​ക​ളാ​യ നെ​ല്ലി​ക​ല്ല​ടി, ക​ണ്ണ​ന്പ​ള്ളി, പു​റ്റ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ട്ടി​ണി​യോ​ടൊ​പ്പം രോ​ഗ​ങ്ങ​ളും മൂ​ലം ക​ഷ്ട്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്തി​ര ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.