പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം തു​ട​ങ്ങി
Saturday, April 4, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​നു തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​വ​സ​ത്തി​ൽ ടൗ​ണി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ആ​വ​ശ്യ​മി​ല്ലാ​തെ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി​ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ആ​ളു​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ത്തു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​സി. ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു. സി​ഐ ശ​ശീ​ന്ദ്ര​ൻ മേ​ലേ​തി​ൽ, എ​സ്ഐ​മാ​രാ​യ മ​ഞ്ജി​ത് ലാ​ൽ, ര​മാ​ദേ​വി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ, മ​റ്റു ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.