ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മ​വും മോ​ഷ​ണ​വും: പ്ര​തി അ​റ​സ്റ്റി​ൽ
Friday, April 3, 2020 11:39 PM IST
താ​നൂ​ർ: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മ​വും മോ​ഷ​ണ​വും ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ താ​നൂ​ർ പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു. ത​ല​ക്ക​ട​ത്തൂ​ർ ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി ക​രു​മ​ര​ക്കാ​ട്ടി​ൽ അ​ഹ​മ്മ​ദ്കു​ട്ടി (49) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
താ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​മോ​ദും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് മ​നഃ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ർ​ധ​രാ​ത്രി​യി​ൽ അ​രീ​ക്കാ​ട് ത​ല​ക്ക​ട​ത്തൂ​ർ, ഭാ​ഗ​ങ്ങ​ളി​ൽ മ​സ്ജി​ദു​ക​ൾ​ക്കും ക്ഷേ​ത്ര​ത്തി​നും നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​വും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ മോ​ഷ​ണ​വു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ ത​ല​പ്പ​റ​ന്പ് റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഓ​മ​നൂ​ർ ശു​ഹ​ദാ​ക്ക​ളു​ടെ നേ​ർ​ച്ച​പ്പെ​ട്ടി
ക​വ​രു​ക​യും ചെ​യ്തു. ഏ​പ്രി​ൽ ഒ​ന്നി​നു അ​രീ​ക്കാ​ട് മ​സ്ജി​ദു​ൽ ത​ഖ്വ​വ പ​ള്ളി​യി​ലെ മൈ​ക്ക്, ത​ല​ക്ക​ട​ത്തൂ​ർ വി​ഷ്ണു അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ദീ​പ​സ്തം​ഭം എ​ന്നി​വ ത​ക​ർ​ത്ത സം​ഭ​വ​ങ്ങ​ളി​ൽ തി​രൂ​ർ, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു ഏ​പ്രി​ൽ ര​ണ്ടി​നു പു​ല​ർ​ച്ചെ അ​രീ​ക്കാ​ട് ജു​മാ മ​സ്ജി​ദി​ന​ക​ത്തു​ള്ള മി​ഹാ​ന്പും മി​ന്പ​റും തീ​വ​ച്ച് ന​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തി​ൽ എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ചെ​ന്പ്ര ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്നു 1980 രൂ​പ മോ​ഷ്ടി​ച്ചു. ഓ​മ​നൂ​ർ ശു​ഹ​ദാ​ക്ക​ളു​ടെ നേ​ർ​ച്ച പെ​ട്ടി​യി​ൽ നി​ന്നു 1180 രൂ​പയും മോ​ഷ്ടി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം പോ​യ മൈ​ക്കു​ക​ൾ, 3160 രൂ​പ​, ചു​റ്റി​ക തു​ട​ങ്ങി​യ​വ പ്ര​തി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.
മ​സ്ജി​ദ് ക​ത്തി​ച്ച​തി​നു ശേ​ഷം വീ​ട്ടി​ൽ പോ​യ അ​ഹ​മ്മ​ദ്കു​ട്ടി പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ തി​രി​കെ​യെ​ത്തി ഉ​ട​ൻ ഈ ​കേ​സ് തെ​ളി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. താ​നൂ​രി​ൽ നാ​ലും തി​രൂ​രി​ൽ ര​ണ്ടും കേ​സു​ക​ളാ​ണ് ഇ​യാ​ൾക്കെതിരേ നി​ല​വി​ലു​ള്ള​ത്.
ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​മോ​ദി​നെ കൂ​ടാ​തെ എ​സ്ഐ​മാ​രാ​യ ന​വീ​ൻ ഷാ​ജ്, രാ​ജേ​ഷ്, വി​ജ​യ​ൻ, വാ​രി​ജാ​ക്ഷ​ൻ, എ​എ​സ്ഐ.​ന​വീ​ൻ, സി​പി​ഒ​മാ​രാ​യ സ​ലേ​ഷ്, വി​മോ​ഷ്, ഷി​ബി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു, പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.