ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി
Tuesday, March 31, 2020 10:51 PM IST
ക​രു​വാ​ര​കു​ണ്ട് : ക​ർ​ഷ​ക​ർ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ പു​ന്ന​ക്കാ​ട് സ്കൂ​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി. കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു കൃ​ഷി​യി​ട​ങ്ങ​ളി​ൽ നിന്നു ​സം​ഭ​രി​ച്ച പച്ചക്കറി ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ എ​ത്തി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷൗ​ക്ക​ത്ത​ലി പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി. ക​ർ​ഷ​ക​രാ​യ ഷാ​നി ഷി​ബു അ​ര​മ​റ്റ​ത്തി​ൽ, അ​ന്ന​ക്കു​ട്ടി തോ​മ​സ് അ​ര​മ​റ്റ​ത്തി​ൽ, ആ​യി​ഷ ഞാ​റം​തൊ​ടി​ക, വേ​ലാ​യു​ധ​ൻ വേ​ളി​പ്പാ​ട​ത്ത്, ശ്രീ​ധ​ര​ൻ എ​ന്ന അ​ച്ച​നു വേ​ളി​പ്പാ​ട​ത്ത്, മു​ഹ​മ്മ​ദ് എ​ന്ന മു​ത്തു അ​ത്തി​ക്കാ​ട​ൻ, ചോ​ഴി നൂ​ണം​പാ​റ, സു​രേ​ന്ദ്ര​ൻ വ​ട്ട​പ​റ​ന്പി​ൽ എ​ന്നിവ​രാണ് പച്ചക്കറികൾ സമ്മാനിച്ചത്.