ഇ​ന്ന​ലെ ഭ​ക്ഷ​ണം ന​ൽ​കി​യ​ത് 40,555 പേ​ർ​ക്ക്
Tuesday, March 31, 2020 10:50 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വൈ​റ​സ് ഭീ​ഷ​ണി ചെ​റു​ക്കാ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 109 സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നാ​യി ഇ​ന്ന​ലെ 2,750 പേ​ർ​ക്ക് പ്രാ​ത​ലും 40,555 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 13,614 പേ​ർ​ക്ക് അ​ത്താ​ഴ​വും വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1,941 പേ​ർ​ക്ക് പ്രാ​ത​ലും 32,053 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 12,707 പേ​ർ​ക്ക് അ​ത്താ​ഴ​വും ന​ൽ​കി. ന​ഗ​ര​സ​ഭ​ക​ളി​ൽ പ്രാ​ത​ൽ 809 പേ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം 8,502 പേ​ർ​ക്കും 907 പേ​ർ​ക്ക് അ​ത്താ​ഴ​വും ന​ൽ​കി. ഭ​ക്ഷ​ണം പ്ര​ത്യേ​കം ചു​മ​ത​ല​പ്പെ​ടു​ത്തി​യ വോ​ള​ണ്ടി​യ​ർ​മാ​ർ വ​ഴി​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.