അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വ​ാസ​മേ​കി വ്യാ​പാ​രി​ക​ൾ
Tuesday, March 31, 2020 10:50 PM IST
മ​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ജോ​ലി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യക്കിറ്റു​ക​ൾ ന​ൽ​കി. തൃ​പ്പ​ന​ച്ചി അ​ങ്ങാ​ടി യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തിയുടെ നേ​തൃ​ത​ത്വ​ത്തി​ൽ 200 ൽ ​പ​രം കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്. പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് സൈ​ന​ബ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഹു​ൽ ഹ​മീ​ദ് , പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ വാ​രി​ജാ​ക്ഷ​ൻ, ഇ.​കെ സ​ലാം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി.​എ ക​രീം, ട്ര​ഷ​റ​ർടി.​പി.സൈ​നു​ദീ​ൻ തുടങ്ങിയ​ വ​ർ നേ​തൃ​ത്വം ന​ൽ​കി .