തി​ര​ക്കൊ​ഴി​യാ​തെ വീ​ട്ടി​ക്കു​ത്ത് റോ​ഡ്
Monday, March 30, 2020 10:45 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രെ സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്പോ​ഴും നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ലെ തി​ര​ക്കൊ​ഴി​യു​ന്നി​ല്ല. നി​ല​ന്പൂ​രി​ന്‍റെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് വീ​ട്ടി​ക്കു​ത്ത് റോ​ഡ് എ​ന്ന​തി​നാ​ൽ ത​ന്നെ​യാ​ണ് ആ​ൾ​ത്തി​ര​ക്കും ഒ​ഴി​യാ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ൽ തി​ര​ക്കാ​ണെ​ന്ന​റി​ഞ്ഞ് പോ​ലീ​സെ​ത്തി​യാ​ണ് ജ​ന​ങ്ങ​ളെ വി​ര​ട്ടി​യോ​ടി​ച്ച​ത്. എ​ന്നാ​ലും അ​ടു​ത്ത സ​മ​യം വീ​ണ്ടും ആ​ൾ​ക്കൂ​ട്ട​മെ​ത്തും.
പ്ര​ധാ​ന പ്രൊ​വി​ഷ​ണ​ൽ ഷോ​പ്പു​ക​ളും മ​ത്സ്യ, മാം​സ മാ​ർ​ക്ക​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വീ​ട്ടി​ക്കു​ത്ത് റോ​ഡി​ലാ​ണ്. കൂ​ടാ​തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും ഇ​വി​ടെ​യു​ണ്ട്. പ​ച്ച​ക്ക​റി ക​ട​ക​ൾ കൂ​ടു​ത​ലു​ള്ള​തും വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ ത​ന്നെ​യാ​ണ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത് എ​ത്ത​ണ​മെ​ങ്കി​ലും വീ​ട്ടി​ക്കു​ത്ത് റോ​ഡി​ലൂ​ടെ വേ​ണം പോ​കാ​ൻ. പ​ഴ​ക്ക​ട​ക​ളും ധാ​രാ​ള​മു​ള്ള​ത് ഇ​വി​ടെ​ത്ത​ന്നെ.